ഐ സി എഫ് ഒമാന്‍ ചാര്‍ട്ടേഡ് സര്‍വീസ്:ആദ്യ വിമാനം സലാലയിലെത്തി

സലാല: കേരളത്തില്‍ നിന്ന് ഒമാനിലേക്ക് പ്രവാസി സംഘടനയുടെ കീഴിലുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട് നിന്ന് സലാലയിലെത്തി. ഐ സി എഫ് ഒരുക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 161 പ്രവാസികളാണ് മടങ്ങി എത്തിയത്.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഐ സി എഫ് സന്നദ്ധ സേവകര്‍ മടങ്ങിവന്ന പ്രവാസികളെ സ്വീകരിച്ചു. സലാം എയര്‍ 4044 വിമാനമാണ് ഇന്നലെ സര്‍വീസ് നടത്തിയത്.
ഇന്നലെ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കും ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തിയിരുന്നു. ഈ മാസം 24, 26 തീയതികളില്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ഐ സി എഫിന് കീഴില്‍ സര്‍വീസുകളുണ്ട്.
കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 24, 26 തീയതികളിലാണ്.
അടുത്ത ആഴ്ചകളിലും കേരളത്തിന്റെ വിവിധ സെക്ടറുകളില്‍ നിന്ന് മസ്‌കത്ത്, സലാല സെക്ടറുകളിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി അറിയിച്ചു.
Content Highlights: