ദമ്മാമില്‍ കാര്‍ പാര്‍ക്കിങ് ഇടിഞ്ഞു വീണു, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

Photo by Special arrangement
Photo by Special arrangement

ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ അല്‍ക്കോബാര്‍ റാക്കയില്‍ കാര്‍ പാര്‍ക്കിങ് ഇടിഞ്ഞു വീണു. അല്‍ സഈദ് ടവറിന്റെ കാര്‍ പാര്‍ക്കിങ്ങാണ് ഇടിഞ്ഞു വീണത്.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. 

സുരക്ഷാ വിഭാഗത്തിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 

Content Highlights: Car parking area collapsed in Dammam 

Content Highlights: