ബി. ഡി. കെ - സച്ചിന്‍ ക്രിക്കറ്റ് ക്ലബ്ബ് രക്തദാന ക്യാമ്പ് നടത്തി

-
-

മനാമ: അന്തരിച്ച ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ  യുടെ ഓര്‍മക്കായി, ബ്ലഡ് ഡോണേഴ്‌സ് കേരള (ബി. ഡി. കെ) ബഹ്റൈന്‍ ചാപ്റ്റര്‍, സച്ചിന്‍  ക്രിക്കറ്റ് ക്ലബ്ബുമായി ചേര്‍ന്ന് കിംങ്ങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍  രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പില്‍ എഴുപതോളം പേര് രക്തം ദാനം ചെയ്തു. 

ഐ. സി. ആര്‍. എഫ് ചെയര്‍മാന്‍ അരുദാസ് തോമസ്, ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് ക്യാമ്പില്‍ പങ്കെടുത്തവരെയും, കിംഗ് ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ജീവനക്കാര്‍, സംഘാടകരായ ബിഡികെ ബഹ്റൈന്‍, സച്ചിന്‍ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹിള്‍ എന്നിവരുടെ സേവന മനോഭാവത്തെ അഭിനന്ദിച്ചു. ബി. ഡി. കെ. ചെയര്‍മാന്‍ കെ. ടി. സലിം, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, സച്ചിന്‍ ക്രിക്കറ്റ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ അനീഷ് മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. 

ബി. ഡി. കെ പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍, ട്രഷറര്‍ ഫിലിപ്പ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബിന്‍ ജോയ്, സാബു അഗസ്റ്റിന്‍, അശ്വിന്‍ രവീന്ദ്രന്‍, സുനില്‍ എം. വി, മിഥുന്‍ മുരളി, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, ശ്രീജ ശ്രീധരന്‍, സ്മിത സാബു, സച്ചിന്‍ ക്രിക്കറ്റ് ക്ലബ്ബ്‌ന്റെ ജിതിന്‍ ബേബി, റോബിന്‍ കോശി, അനു ബി കുറുപ്പ് എന്നിവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Content Highlights: