ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍- ബി.ഡി.കെ രക്തദാന ക്യാമ്പ്

-
-

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (അജ്പക്), ബ്ലഡ് ഡൊണേഷന്‍ കേരള, കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യം ദിനവും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 മത് വര്‍ഷത്തിന്റ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് അധാന്‍ ഹോസ്പിറ്റലില്‍ വെച്ച് രക്തദാനം നടത്തിയത്. എഴുപത്തഞ്ചിലധികം ആളുകള്‍ രക്തദാനത്തില്‍ പങ്കാളികളായി. 

അജ്പാകിന്റെയും ബി ഡി കെ യുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ട് ഈ മഹാമാരിയുടെ കാലത്ത് 'രക്ത ദാനം മഹാ ദാനം' എന്ന ആപ്തവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് ആണ് സന്നദ്ധ പ്രവര്‍ത്തകര്‍ രക്തം നല്‍കിയത്. ഒരു തുള്ളി രക്തം ആയിരിക്കും ഒരു മനുഷ്യ ജീവന്‍ നില നിര്‍ത്തുന്നത് എന്നുള്ള സന്ദേശം സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുവാന്‍ ഇതിലൂടെ സാധിച്ചവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പ്രമുഖ ഡോക്ടര്‍ റോയ് തമ്പി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി, ബി ഡി കെ രക്ഷധികാരി മനോജ് മാവേലിക്കര, അജപാക് ജനറല്‍ കോര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍, അജപാക് ട്രഷറര്‍ കുര്യന്‍ തോമസ്, ചാരിറ്റി കണ്‍വീനര്‍ മാത്യു ചെന്നിത്തല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും ബി ഡി കെ കോര്‍ഡിനേറ്റര്‍ ജയന്‍ സദാശിവന്‍ നന്ദിയും രേഖപ്പെടുത്തി.

അജ്പകിന് നല്‍കിയ സേവനങ്ങള്‍ക്കു പ്രമില്‍ പ്രഭാകരന് സംഘടനയുടെ മൊമെന്റോ രക്ഷാധികാരി ബാബു പനമ്പള്ളി നല്‍കി. അജ്പാക്കിനുള്ള ബിഡി ക യുടെ ഉപഹാരം അഡൈ്വസറി ബോര്‍ഡ് അംഗം രാജന്‍ തോട്ടത്തില്‍ അജപാക് പ്രസിഡണ്ട് രാജീവ് നാടുവിലേമുറിക്കു നല്‍കി. ബിഡികെയുടെ പ്രവര്‍ത്തന മികവിനുള്ള ഉപഹാരം അജപാക് പ്രസിഡണ്ട് രാജീവ് നാടുവിലേമുറി ബി ഡി കെ കോഓഡിനേറ്റര്‍ ബിജു മുരളിക്ക് നല്‍കി .

അസോസിയേഷന്‍ ഭാരവാഹികളായ അനില്‍ വള്ളികുന്നം, ബിജി പള്ളിക്കല്‍,  അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരി, പ്രജീഷ് മാത്യു, പരിമണം മനോജ്, ലിബു പായിപ്പാടാന്‍, ശശി വലിയകുളങ്ങര ,സുമേഷ് കൃഷ്ണന്‍,സാം ആന്റണി,ജോമോന്‍ ജോണ്‍, സുനിത കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: