വിഷു ബമ്പർ ശൂരനാട് സ്വദേശി പൊന്നന്; അടിച്ചത് മണപ്പള്ളി അമ്മ ലോട്ടറിയിൽ നിന്നെടുത്ത ടിക്കറ്റ്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ലോട്ടറി സമ്മാനം നേടിയത് കൊല്ലം ശൂരനാട് സ്വദേശി പൊന്നനും കുടുംബവും. കരുനാഗപ്പള്ളി ശൂരനാട് ആനയി വയലിൽ വിനോദ് ഭവനത്തിൽ പൊന്നൻ (76), രാധാമണി, വിനോദ് എന്നിവരടങ്ങുന്ന കുടുംബത്തിലേക്കാണ് ഭാഗ്യം കടന്നുവന്നത്.
മണപ്പള്ളി അമ്മ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. പൊന്നനും മകൻ വിനോദും നടന്നു ലോട്ടറി വിൽക്കുന്നവരാണ്. ഒപ്പം ടിക്കറ്റെടുക്കാറുമുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ജപ്തി ഭീഷണിയിലായിരുന്ന വീട് പലരോടും കടം വാങ്ങി ജപ്തി ഒഴിവാക്കി നിൽക്കുമ്പോഴാണ് ഭാഗ്യം വിഷു ബമ്പറിന്റെ രൂപത്തിൽ ഭാഗ്യം കടാക്ഷിച്ചത്. 'കടംവീട്ടണം, മകന്റെ കല്യാണം നടത്തണം, വീടിന്റെ അറ്റകുറ്റപ്പണി നടത്തണം..' പൊന്നൻ സ്വപ്നങ്ങൾ ഓരോന്നായി പറഞ്ഞു.
Content Highlights: Ponnan from Sooranad, Kollam, won the 12 crore Kerala Vishu Bumper. The winning ticket was purchased from Manappally Amma Agency. The prize money will be used to clear debts, house repairs, and family marriage expenses. The winner and his son are lottery vendors themselves.