വീടു പണിയുമ്പോൾ വാസ്തുവിനെകുറിച്ച് അറിയേണ്ടതെല്ലാം

വീടു പണിയുന്നവരുടെ പ്രധാന ആശങ്കയാണ്‌ വാസ്തു സംബന്ധമായ കാര്യങ്ങൾ. കാണിപ്പയൂരിൻ്റെ മകൻ കൃഷ്ണൻ നമ്പൂതിരി വാസ്തു സംബന്ധമായ പ്രധാന സംശയങ്ങൾക്ക് മാതൃഭൂമി ഡോട്ട് കോമിലൂടെ മറുപടി നൽകി.വാസ്തു ശാസ്ത്രത്തിൽ ഗൃഹത്തിൻ്റെ ദിശ വളരെ പ്രധാനമാണ്. കൃത്യമായ ദിശകളുള്ള വീടുകൾക്ക് ഉയര്‍ച്ചയുണ്ടാകുമെന്നും കൃഷ്ണൻ നമ്പൂതിരി പറയുന്നു. 4 മഹാദിക്കുകളായ കിഴക്ക് , പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയില്‍ കിഴക്ക് വടക്ക് ദിശകൾ ഗൃഹത്തിൻ്റെ ദര്‍ശനത്തിന്‌ വളരെ ഉത്തമമാണ്.
എന്നാൽ രണ്ട് ദിക്കുകൾ ഒന്നിച്ചു വരുന്ന ദ്വിദിക്കുകളിലേക്കുള്ള ഗൃഹത്തിൻ്റെ ദര്‍ശനം നന്നല്ല. ദിശക്കനുസരിച്ച് ഗ്രഹം പണിയുക എന്നതാണ് ഏറ്റവും പ്രധാനം. ഗൃഹത്തിൻ്റെ മറ്റുള്ള ന്യൂനതകൾ എല്ലാം ഗൃഹം പണിത ശേഷവും പരിഹരിക്കാൻ സാധിക്കും.
ഗൃഹത്തിൻ്റെ കണക്കുകൾ മാറിയാൽ അത് പരിഹരിക്കാവുന്ന പ്രശ്നമാണ്. ഗൃഹത്തിന് ചില കൂട്ടി ചേര്‍ക്കലുകൾ നടത്തി ഉത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. സൂത്രദോഷം പരിഹരിക്കാനായി വീടിന് കിളിവാതിൽ നൽകാവുന്നതാണ്. അടുക്കളയുടെ സ്ഥാനം മാറ്റിയും ദോഷങ്ങൾ പരിഹരിക്കാവുന്നതാണ്.
വീഡിയോ കാണാം:


VIEW ON mathrubhumi.com


READ MORE MYHOME STORIES: