വീട്ടില്‍ താമസിക്കുന്നതില്‍ ഒരു ത്രില്ലില്ല; ക്രൂസ് കപ്പലുകള്‍ വാസസ്ഥലമാക്കി ഈ അമേരിക്കക്കാരന്‍

എന്നും ഒരേവീട്ടില്‍ത്തന്നെ താമസിച്ച് മടുത്തതായി തോന്നലുള്ളവരാണോ? കൈയില്‍ അത്യാവശ്യം സമ്പാദ്യവും യാത്ര ചെയ്യാന്‍ താല്‍പര്യവുമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് വേണമെങ്കില്‍ പരീക്ഷിക്കാവുന്നതാണ് കെവിന്‍ മാര്‍ട്ടിനെന്ന നാല്‍പത്തിയെട്ടുകാരന്റെ ജീവിതവും യാത്രകളും. ക്രൂസ് കപ്പലുകളിലാണ് കുറച്ചുകാലമായി ഈ അമേരിക്കക്കാരന്റെ വാസം. ഇതിനായി കെവിന് പ്രതിമാസം ചെലവാകുന്നത് ഏകദേശം ഒന്നരലക്ഷം രൂപയും. തന്റെ സ്വപ്നമായ കപ്പല്‍വാസത്തെ കുറിച്ച് കെവിന്‍ തന്റെ വ്‌ളോഗുകളിലൂടെ വിശദീകരിക്കുകയും ചെയ്യുന്നു.
തികച്ചും സാധാരണമായ ജീവിതം നയിച്ചിരുന്ന കെവിന് അതിലത്ര ത്രില്‍ തോന്നാതിരുന്നതാണ് താമസം കപ്പലുകളിലാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. മുന്‍ സൈനികനും അഭിഭാഷകനുമാണ് കെവിന്‍. ക്രൂസ് കപ്പല്‍ വാസസ്ഥലമാക്കുമ്പോള്‍ വേണ്ടി വരുന്ന സാമ്പത്തിക ചെലവിനേക്കുറിച്ചും കപ്പലുകളില്‍ താമസിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും ഇതിലുപരിയായി ലഭിക്കുന്ന ആനന്ദവും മാനസികോല്ലാസവും കെവിന്‍ വ്യക്തമാക്കുന്നുണ്ട്. 'മെട്രോ'യാണ് കെവിന്‍റെ അനുഭവം പങ്കുവെച്ചത്.
സെന്റ് കിറ്റ്‌സ്, സെന്റ് ലൂസിയ, ബാര്‍ബഡോസ്, ഗ്രനേഡ, ഗ്രാന്‍ഡ് കേമാന്‍, അരൂബ തുടങ്ങി നിരവധി കപ്പലുകളില്‍ കെവിന്‍ ഇതിനോടകം 'താമസിച്ചു'. തുടര്‍ന്നും ജീവിതം ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് താനാഗ്രഹിക്കുന്നതെന്നാണ് കെവിന്‍ പറയുന്നത്. ചെലവ് കുറഞ്ഞ ക്രൂസ് കപ്പലുകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെെന്ന് കൂടി വിശദമാക്കുന്ന കെവിന്‍ വിമാനയാത്ര തനിക്കിഷ്ടമല്ലെന്നും കൂടി കൂട്ടിച്ചേര്‍ക്കുന്നു.
ക്രൂസ് കപ്പലില്‍ കെവിന് ചെലവാക്കേണ്ടി വന്ന തുക ഇത്തരത്തിലാണ്.
താമസത്തിനും ഭക്ഷണത്തിനും - 1,08,993 രൂപ (ഏകദേശം 1,080 പൗണ്ട്)
അധികഭക്ഷണം - 2,220 രൂപ (ഏകദേശം 22 പൗണ്ട്)
ഫോണ്‍ - 8,578 രൂപ (ഏകദേശം 85 പൗണ്ട്)
ഇന്‍ഷുറന്‍സ് - 4,238 രൂപ (ഏകദേശം 42 പൗണ്ട്)
ആരോഗ്യസംരക്ഷണം - 1,917 രൂപ (ഏകദേശം 19 പൗണ്ട്)
മൊത്തം തുക - 1,62,985 രൂപ ( ഏകദേശം 1,615 പൗണ്ട്
Content Highlights: Man Who Lives On A Cruise Ship