ഒരു വീടുണ്ടാക്കിയ പുകിൽ; 3 നില വീടുവെച്ച ടെക്കിക്കെതിരേ സോഷ്യൽ മീഡിയ, തന്നെ ബാധിക്കില്ലെന്ന് മറുപടി

Photo: https://x.com/animeshsingh38
Photo: https://x.com/animeshsingh38

ബെംഗൂളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനിയിലെ ജോലിക്കാരൻ നിർമ്മിച്ച വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. അനിമേഷ് ചൗഹാൻ എന്ന സോഫ്റ്റ് വെയർ എഞ്ചിനീയർ തന്റെ ജോലിയില്‍നിന്ന് ലഭിച്ച വരുമാനം കൊണ്ട് മൂന്ന് നില വീട് പണിതിരുന്നു. ഇതിന്റെ ചിത്രം അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. സ്വപ്നം യാഥാർത്ഥ്യമായതിനു പിന്നാലെ തന്റെ കമ്പനിക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

ഐഐടി ഖരഗ്പുരിൽ നിന്നാണ് ചൗഹാൻ ബിരുദം നേടുന്നത്. അദ്ദേഹത്തിന്റെ കുടുബത്തിലെ ആദ്യ എഞ്ചിനീയറും. എന്നാൽ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. വിവിധ തരത്തിലുള്ള കമന്റുകളും പോസ്റ്റ് കീഴെ എത്തി. എതിർത്തുകൊണ്ടും അനുകൂലിച്ചും കമന്റുകളെത്തി. 

ചൗഹാൻ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടല്ല, അദ്ദേഹത്തിന്റെ പൈതൃക സമ്പത്തുകൊണ്ടാണ് അദ്ദേഹം ഇത്രയും വലിയ വീടു നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നിരവധി പേർ രംഗത്തെത്തുന്നത്. 

എന്നാൽ കമന്റുകൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നത് തന്നെ ബാധിക്കുന്നില്ലെന്നും ഘട്ടംഘട്ടമായാണാ താൻ വീട് നിർമ്മിച്ചതെന്നും ചൗഹാൻ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: IITian Credits Tech Job For New Home But Internet Attributes It To Generational Wealth