സംസ്ഥാനത്തെ ഉയരം കൂടിയ റസിഡൻഷ്യൽ ടവർ; ‘ഗോൾഡ് ടവർ തൃശൂർ' അവതരിപ്പിച്ച് ജോയ്ആലുക്കാസ്

തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിനും എം.എല്‍.എ രാജന്‍ ജെ. പല്ലനും ചേര്‍ന്ന് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയമായ ഗോള്‍ഡ് ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റ് മിസ്റ്റര്‍ ജോര്‍ഡി ഫാരെല്‍, ഡയറക്ടര്‍മാരായ ജോളി ജോയ് ആലുക്കാസ്, എല്‍സ ജോയ് ആലുക്കാസ്, മേരി ജോയ് ആലുക്കാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ തോമസ് മാത്യു, ആന്റണി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹെന്റി ജോര്‍ജ്, ഗോള്‍ഡ് ടവര്‍ പ്രോജക്ട് ഹെഡ് സുബ്രഹ്‌മണ്യന്‍ ആര്‍. എന്നിവരും പങ്കെടുത്തു.

തൃശൂർ: നഗരത്തിന്റെ ഹൃദയഭാഗത്തോടു ചേർന്ന് 2.2 ഏക്കറിൽ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈൽ ഡവലപ്പേഴ്‌സാണ്, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യൽ ടവറായ 'ഗോൾഡ് ടവർ തൃശൂർ' ജൂബിലി മിഷൻ ഹോസ്പിറ്റലിന് സമീപമാണ് നിർമിക്കുന്നത്. ഹയാത്ത് റീജൻസിയിൽ നടന്ന പദ്ധതി പ്രഖ്യാപനത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വ്യവസായ പ്രമുഖർ, വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഭൂനിരപ്പിൽനിന്നു 190 മീറ്റർ ഉയരത്തിൽ 50 നിലകളിലായി ഒരുങ്ങുന്ന ഗോൾഡ് ടവർ തൃശൂരിന്റെ നിർമാണം 3 വർഷത്തിനകം പൂർത്തിയാകും. ലോകോത്തര എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആധുനിക ആർകിടെക്ചർ നിർമ്മാണരീതിയും സമന്വയിക്കുന്നതാണ് റസിഡൻഷ്യൽ ടവറിന്റെ രൂപകൽപ്പന. ഉപഭോക്താക്കൾക്ക് ആഡംബര ജീവിതാനുഭവം ലഭ്യമാകുന്ന തരത്തിൽ 25 മീറ്റർ നീളമുള്ള ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, അത്യാധുനിക വെൽനസ്-ഫിറ്റ്‌നസ് സെന്ററുകൾ, പ്രൈവറ്റ് തിയേറ്റർ, കോ-വർക്കിംഗ് സ്‌പേസുകൾ, കളിസ്ഥലങ്ങൾ എന്നിവയും ഭവനസമുച്ചയത്തിലുണ്ടാകും. പ്രകൃതിയോട് ഇണങ്ങിയുള്ള നിർമ്മാണരീതിയാണ് അവലംബിച്ചിട്ടുള്ളത്. പ്രകൃതിസൗന്ദര്യം നിലനിർത്തുന്നതിനും വായുസഞ്ചാരം ഉറപ്പാക്കുന്നതിനുമായി പദ്ധതി പ്രദേശത്തെ 77% ഭാഗവും തുറസ്സായി നിലനിർത്തും. കൂടാതെ, നഗരത്തിന്റെ ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന സവിശേഷമായ 'സ്‌കൈ ഡെക്കും' റസിഡൻഷ്യൽ ടവറിന്റെ പ്രത്യേകതയാണ്.

ലോകത്തെ വൻകിട നഗരങ്ങളിലെ ആഡംബര ഭവനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോൾഡ് ടവർ തൃശൂരിൽ ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. തൃശൂർ നഗരത്തിന്റെ അടയാളമായി മാറുന്ന തരത്തിൽ, വാസ്തുവിദ്യ, നിർമാണ ഗുണനിലവാരം, മികച്ച താമസാനുഭവം എന്നിവ ഉറപ്പാക്കിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യം നൽകുകയെന്ന, ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ 5 പതിറ്റാണ്ടിലെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതാണ് ഗോൾഡ് ടവർ തൃശൂർ പദ്ധതിയെന്നും ജോയ് ആലുക്കാസ് പറഞ്ഞു. കൊച്ചിയിലെ ഗോൾഡ് ടവറിനുശേഷം, ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈൽ ഡെവലപ്പേഴ്‌സിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ റസിഡൻഷ്യൽ പദ്ധതിയാണ് തൃശൂരിലേത്.

Content Highlights: 50-story residential tower standing 190 meters tall., Located near Jubilee Mission Hospital, Thrissur on a 2.2-acre plot., Features infinity pool, private theater, co-working spaces, and sky deck., Eco-friendly design with 77% open space for natural ventilation., Project completion scheduled within 3 years.