ഒരൊറ്റ വാതില്‍ ഇല്ലാതെ പ്രകൃതിയിലേക്ക് മിഴി തുറന്നൊരു വീട്

വാതില്‍ ഇല്ലാത്ത വീടുകളെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല. എത്ര ഉറപ്പുള്ള വാതില്‍ വെച്ചാലും സുരക്ഷയൊരുക്കാനും പലര്‍ക്കും കഴിയാറില്ല. പക്ഷേ കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചല്‍സിലുള്ള ഹോളിവുഡ് ഹില്‍സില്‍ ഒരു വീടുണ്ട്. വാതിലിന്റെ സുരക്ഷയില്ലാതെ നിര്‍മിച്ച മനോഹരവീട്. ഗ്ലാസുകൊണ്ടുള്ള ചെറിയ സുരക്ഷാഭിത്തികളല്ലാതെ വീടിന് മറ്റുവാതിലുകളില്ല. പൂര്‍ണമായും തുറസായ ഒരു വീട്.
എക്‌സ്‌ടെന്‍ ആര്‍ക്കിടെക്ച്ചര്‍ എന്ന കമ്പനി രൂപകല്‍പ്പ ചെയ്തതാണ് ഈ വാതില്‍ ഇല്ലാത്ത വീട്. രൂപത്തിനോട് ഇണങ്ങിയതാണ് വീടിന്റെ പേരും ഓപ്പണ്‍ ഹൗസ്. കുന്നിന്‍ ചെരുവിലാണ് വീടിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ഭൂപ്രകൃതിയ്ക്ക് ഇണങ്ങും വിധമാണ് വീടിന്റെ രൂപകല്‍പ്പന
.
പ്രകൃതിയുടെ മനോഹാരിതയിലേക്കും നഗരത്തിലേക്കും ഈ വീട് ഒരേ പോലെ മിഴികള്‍ തുറന്നിടുന്നു.
ഭൂമിയുടെ സ്വഭാവികതയ്ക്ക് അനുസരിച്ച് മലഞ്ചെരുവ് ഇടിച്ചു നിരത്താതെ മൂന്ന് തട്ടായാണ് വീടിന്റെ നിര്‍മാണം.
credit:trendland.comx, Photo Credit:tenarchitecture.com,


VIEW ON mathrubhumi.com