കുറഞ്ഞ ചിലവില്‍ 2200 സ്‌ക്വയര്‍ഫീറ്റില്‍ ഒരു ഇക്കോഫ്രെണ്ട്‌ലി ഹോം

By: തയ്യാറാക്കിയത് : ശ്രീലക്ഷ്മി മേനോൻ
ളാഞ്ചേരി സ്വദേശി വിനോദിന്റെ വീട് കണ്ടാല്‍ ആരും പറഞ്ഞു പോകും, എന്താ ആഢ്യത്വം..! 2200 സ്‌ക്വയര്‍ഫീറ്റില്‍ തലയെടുപ്പോടെയാണ് ഈ ലളിത സുന്ദര ഭവനം സ്ഥിതി ചെയ്യുന്നത്. ചെങ്കല്ലില്‍ തീര്‍ത്ത പടിപ്പുരയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. മുറ്റത്ത് നല്ലൊരു തുളസി തറ നല്‍കിയിട്ടുണ്ട്. പച്ചപ്പുല്‍ വിരിച്ച മുറ്റത്ത് നടക്കാനായി കരിങ്കല്‍ പാകിയിരിക്കുന്നു.
ഓക്‌സൈഡില്‍ വുഡന്‍ ഫിനിഷ് കൊടുത്ത് നിര്‍മിച്ച തൂണുകളാണ് പൂമുഖത്തിന് ഭംഗിയേകുന്നത്. ചേര്‍ന്ന് ഇരിപ്പിടങ്ങളും നല്‍കിയിരിക്കുന്നു. പുറത്ത് ചെത്തി തേക്കാത്ത വെട്ടുകല്ലും അകത്ത് വെട്ടുകല്ലില്‍ മഡ് പ്ലാസ്റ്ററിങ് ചെയ്തുമാണ് വീടിന്റെ നിര്‍മിതി. അതിനാല്‍ തന്നെ സാധാരണ വീടുകളെ അപേക്ഷിച്ച് വീടിനകത്ത് ചൂട് കുറവാണെന്നുള്ളതും സവിശേഷതയാണ്. മാത്രമല്ല വര്‍ഷാ വര്‍ഷം പെയിന്റ് ചെയ്യേണ്ട ആവശ്യമില്ലാത്തത് കൊണ്ട് കോസ്റ്റ് എഫക്റ്റീവുമാണ്.
നാല് കിടപ്പുമുറികളാണ് വീടിനുള്ളത്. ചിലയിടങ്ങളില്‍ ഓക്‌സൈഡ് ഫ്‌ളോറിങ്ങും ചിലയിടങ്ങളില്‍ വുഡന്‍ ഫ്‌ളോറിങ്ങുമാണ് നല്‍കിയിരിക്കുന്നത്.
കരിങ്കല്ല് വിരിച്ച നടുമുറ്റത്തിന് ചുറ്റുമായാണ് ഫാമിലി ലിവിങ് റൂം, ഡൈനിങ്ങ് റൂം ഒരു കിടപ്പു മുറി മുകളിലേക്കുള്ള കോണി എന്നിവ ക്രമീകരിച്ചിരിക്കുന്നത്.
വീട്ടില്‍ നിന്നും മാറിയാണ് കാര്‍പോര്‍ച്ച് നല്‍കിയിരിക്കുന്നത്. 2015 ലാണ് നാല്പത്തിയെട്ട് ലക്ഷം രൂപ മുതല്‍ മുടക്കില്‍ വീടിന്റെ പണി പൂര്‍ത്തിയായത്. ഇക്കോ ഫ്രണ്ട്‌ലി വീട് വേണമെന്ന വീട്ടുകാരനായ വിനോദിന്റെ ആവശ്യപ്രകാരം പ്രകൃതിയോടിണങ്ങിയ, അതെ സമയം ചെലവ് കുറഞ്ഞതുമായ വീടുകള്‍ നിര്‍മിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്ട്‌സ് സാരഥി പി കെ ശ്രീനിവാസനാണ് ഈ വീടിന് രൂപം നല്‍കിയത്.
പ്രൊജക്ട് ഡിസൈന്‍ :പി കെ ശ്രീനിവാസന്‍വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്ട്‌സ്വെസ്റ്റ് ഫോര്‍ട്ട്, തൃശ്ശൂര്‍. Ph: 0487-2382490 ഇമെയില്‍ : mail@vasthukamarchitects.com


VIEW ON mathrubhumi.com


READ MORE MYHOME STORIES: