ലൂപ്പ് - മരണപരമ്പരയുടെ ചുരുളഴിയുമ്പോള്‍...

ഡ്രീം ക്യാച്ചേഴ്‌സിന്റെ ബാനറില്‍ അരുണ്‍ വിജയ്- സച്ചിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ദ ലൂപ്പ് - വിസിബിള്‍ sV ഇന്‍വിസിബിള്‍'.
ഒരു ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള പേടിപ്പെടുത്തുന്ന വിശ്വാസങ്ങളില്‍ നിന്നാരംഭിക്കുന്ന ചിത്രം ഫ്‌ളാഷ് ബാക്കിലൂടെ തമിഴ്‌നാട്ടില്‍ ഒരു ഗ്രാമത്തില്‍ നടക്കുന്ന അസാധാരണസംഭവങ്ങളിലേക്ക് കടന്നു ചെല്ലുന്നു.
സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ഹ്രസ്വചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിദ്യാധരനാണ്. ഛായാഗ്രഹണം:വിഷ്ണു കലാപീഠം. എഡിറ്റിംഗ്: അച്ചു പി ചന്ദ്ര.
ഹരികൃഷ്ണന്‍, ഗോപിക സജികുമാര്‍, വിഷ്ണു വിദ്യാധരന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ഡ്രീംക്യാച്ചേഴ്‌സ് നേരത്തെ നിര്‍മ്മിച്ച 'സെക്‌സ്: ഫീമെയില്‍' എന്ന ഷോര്‍ട്ട്ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു.


VIEW ON mathrubhumi.com


READ MORE MOVIES & MUSIC STORIES: