പുലര്‍ച്ചെ വീടിനുമുന്നില്‍ കൈക്കുഞ്ഞുമായി സ്ത്രീ, കെണിയില്‍ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ബാല

വിവാദങ്ങളുടെ ഇഷ്ടതോഴനാണ് നടന്‍ ബാല. അഭിപ്രായങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒക്കെക്കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് താരം. ഇപ്പോഴിതാ ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായാണ് ബാല എത്തിയിരിക്കുന്നത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂര്‍വം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു.
പുലര്‍ച്ചെ നാലുമണിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവിടുന്നത് തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണെന്നും ബാല പറയുന്നു. താന്‍ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും ഈ സമയത്തൊക്കെ വന്ന് ഇത്തരത്തില്‍ ശല്യപ്പെടുത്തുന്നത് വേദനാജനകമാണെന്നും നടന്‍ പറയുന്നു. എന്തായാലും ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയതായി ബാല അറിയിച്ചു.
This is a trap . First time in my life I'm facing all these tHIngs . Still I'm keeping my word .MY WORD IS A WORD Watch care fully the video . Trying to make a trespass
Posted by Actor Bala on Friday, October 18, 2024
Content Highlights: woman with infant in front of actor bala home actor bala new controversy