'വ്യസനസമ്മേതം ബന്ധുമിത്രാദികള്‍'; തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

.
.

അനശ്വര രാജന്‍, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ്. വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

' വാഴ ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വ്യസനസമ്മേതം ബന്ധുമിത്രാദികള്‍. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു. 

എഡിറ്റര്‍-ജോണ്‍കുട്ടി, സംഗീതം-അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍, ഡിസൈനര്‍-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സൗണ്ട് ഡിസൈന്‍-അരുണ്‍ മണി, പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ വി,മാര്‍ക്കറ്റിംഗ്-ടെന്‍ ജി മീഡിയ,പി ആര്‍ ഒ -എ എസ് ദിനേശ്.

Content Highlights: vyasana sametham movie shooting starts