ആംഗ്ലോ ഇൻഡ്യൻ പശ്ചാത്തലത്തിൽ വിപിൻ ആറ്റ്ലിയുടെ 'സ്റ്റീവ് ആൻഡ് പോളി'; ചിത്രത്തിന് ആരംഭമായി

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്വിച്ചോൺ കർമ്മവും നിർമ്മാതാവ് എൻ.എം. ബാദുഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
എപ്പിക്ക് ഫിലിംസ് & എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നസീർ അഹമ്മദ്, മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ നരേഷ്കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസർ -ലിജു നടേരി . കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലുള്ള ഹ്യൂമർ, വയലൻസ് ചിത്രമാണ് വിപിൻ ആറ്റ്ലി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആംഗ്ലോ ഇന്ത്യൻ സംസ്‌കാരത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്റർടെയ്നറായാണ് ഈ ചിത്രം ഒരുക്കുന്നത്. സാജിദ് യഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്. ഡ്രാക്കുള സുധീർ, ജൂഡ് ആൻ്റണി ജോസഫ്, മോസപ്പൻ, നിയാ ലൂക്ക്, മുൻസില, ശ്രയാ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- മുഹമ്മദ് സർത്താജ്. ഛായാഗ്രഹണം ജോസഫ് സാനിയേൽ.(നവാസ് ലെൻസ് മാൻ) എഡിറ്റിംഗ് - ഏ. ആർ ജിബീഷ് . കലാസംവധാനം - കോയാസ്. മേക്കപ്പ് - മനോജ് അങ്കമാലി. കോസ്റ്റും ഡിസൈൻ- അക്ഷയ അഖിൽ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉണ്ണി. സി. വി.എഫ് എക്സ്- വിഷ്ണു മുവി വെഞ്ച്വർ.
ഒക്ടോബർ ആദ്യവാരത്തിൽ കൊച്ചിയിൽ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിക്കു പുറമേ, പോണ്ടിച്ചേരി ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലുമായി പൂർത്തിയാകും. PRO -വാഴൂർ ജോസ്.
Content Highlights: Directed by Vipin Atley and starring Sajid Yahiya alongside newcomer Siddharth Sathya, the Anglo-Indian culture-based humor-action entertainer Steve And Paulie officially held its launch event in Kochi, with filming set to begin across Kochi, Pondicherry, Alappuzha, and Munnar.