'പലപ്രാവശ്യം അഭിനവിനോട് ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ ചായ്പ്പിൽ മൂർഖൻ ഉണ്ടോ എന്ന്'

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെതാണെന്ന് നടൻ വിനീത് ശ്രീനിവാസൻ. കൊച്ചിയിൽ നടന്ന മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിനീത്.
അഭി തന്നെയാണ് മുകുന്ദനുണ്ണിയെന്ന് തനിക്ക് ഇടയ്ക്ക് തോന്നിയിരുന്നെന്നും പലപ്രാവശ്യം അഭിയുടെ വീടിന്റെ ചായ്പ്പിൽ മൂർഖൻ പാമ്പിനെ പാലൂട്ടി വളർത്തുന്നുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും വിനീത് തമാശയായി പറഞ്ഞു.
പതിനഞ്ച് മിനിറ്റിൽ എടുത്ത തീരുമാനമാണ് മുകുന്ദനുണ്ണിയായി പ്രേക്ഷകരുടെ അടുത്തെത്തിയതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ഡോക്ടർ അജിത് ജോയി പറഞ്ഞു. പൂർണമായും അഭിനവിനെ വിശ്വസിച്ച് ഏൽപ്പിച്ച ചിത്രമായിരുന്നു ഇതെന്നും ചിത്രം വിജയമാകുമെന്ന് കഥ വായിച്ച സമയത്ത് തന്നെ തോന്നിയിരുന്നെന്നും അജിത് ജോയ് പറഞ്ഞു.
ചടങ്ങിൽ അഭിനവ് സുന്ദർ നായക്, സുധി കോപ്പ, തൻവി റാം, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, സുധീഷ്, ചിത്രത്തിന്റെ സഹഎഴുത്തുകാരനായ വിമൽ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ജോയ് മൂവിസിന്റെ നാലാമത്തെ ചിത്രമായ ആട്ടത്തിലെ നായകൻ വിനയ് ഫോർട്ടും ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ അജിത്ത് ജോയി നിർമ്മിക്കുന്ന ട്രാവൽ ഡോക്യുമെന്ററി ഗോ ദുബായിയുടെ ട്രെയിലറും ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഗാനവും ചടങ്ങിൽ പങ്കുവെച്ചു.
കഴിഞ്ഞ നവംബർ 11 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ. അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് സംഗീതം പകർന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ. സുപ്രീം സുന്ദറും മാഫിയ ശശിയുമായിരുന്നു സംഘട്ടനസംവിധാനം. VFX സൂപ്പർവൈസർ : ബോബി രാജൻ,
VFX : ഐറിസ് സ്റ്റുഡിയോ, ആക്സൽ മീഡിയ. ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വിവി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്.
Content Highlights: vineeth sreenivasan speech, mukundan unni associates succecc celebration