ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം! ഷറഫൂദ്ദീനോട് ‘ചൂടായി’ വിനായകന്‍ - വീഡിയോ

നടനും നിര്‍മാതാവുമായ ഷറഫൂദ്ദീനോട് വിനായകന്‍ ദേഷ്യപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. ഷറഫൂദ്ദീന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന കുറിപ്പോടെയാണ് ഷറഫുദ്ദീന്‍ ഈ വീഡിയോ പങ്കുവെച്ചത്.
കാരവാനുള്ളില്‍ നിന്ന് ഷറഫൂദ്ദീനോട് ദേഷ്യപ്പെടുകയാണ് വിനായകന്‍. ഡേറ്റിന്റെ കാര്യം പറഞ്ഞാണ് വഴക്ക്. രണ്ട് പേര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുന്നതും ഷറഫൂദ്ദീന്‍ നിരാശനായി കാരവാന്റെ വാതില്‍ അടയ്ക്കുന്നതും കാണാം. ഇതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷം എന്ന കുറിപ്പ് സ്‌ക്രീനില്‍ കാണിച്ചതിന് ശേഷം വീഡിയോ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നു.
ഷറഫൂദ്ദീന്‍ നിര്‍മിച്ച 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ച യാഖത്ത് അലി എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള വിനായകനെയാണ് പിന്നീട് കാണിക്കുന്നത്. വിനായകന്‍ റോളര്‍ കോസ്റ്ററില്‍ കയറി ആസ്വദിക്കുന്നതിന്റെ രംഗങ്ങളും കാണാം. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഷറഫുദ്ദീന്‍ വീഡിയോ പങ്കുവെച്ചത്.
Content Highlights: Viral promotional video shows Vinayakan getting angry at producer Sharafudheen over dates for the movie 'Pet Detective'.