കുതിരപ്പുറത്തേറി വിനായകൻ; ടോം ഇമ്മട്ടി സംവിധാനംചെയ്യുന്ന ‘പെരുന്നാൾ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാളി'ലെ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായി. 'കളങ്കാവലി'നുശേഷം വിനായകൻ നായകനായെത്തുന്ന ചിത്രമാണ് 'പെരുന്നാൾ'. 'ക്രോവേന്മാരും സ്രാപ്പേൻമാരും' എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ.പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് 'പെരുന്നാളി'ന്റെ നിർമാണം നിർവഹിക്കുന്നത്. വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും സാഗർ സൂര്യയും ജുനൈസും മോക്ഷയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും അവസാനിച്ചു. അവസാനഘട്ട ഷൂട്ടിങ് സ്റ്റേജിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്. 2026- ൽ തിയേറ്ററുകളിലേക്കെത്തും. ടൊവിനോ തോമസ് നായകനായ 'ഒരു മെക്സിക്കൻ അപാരത', ആൻസൺ പോൾ നായകനായ 'ഗാമ്ബ്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനംചെയ്യുന്ന ചിത്രമാണ് 'പെരുന്നാൾ'.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി.ആർ. സോംദേവ്, മ്യൂസിക്: മണികണ്ഠൻ അയ്യപ്പ, ഡിഒപി: അരുൺ ചാലിൽ, സ്റ്റോറി ഐഡിയ: ഫാ. വിത്സൺ തറയിൽ, ക്രീയേറ്റിവ് ഡയറക്റ്റർ: സിദ്ധിൽ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ: വിനോദ് രവീന്ദ്രൻ, എഡിറ്റർ: രോഹിത് വി.എസ്. വാര്യത്ത്, ലിറിക്സ്: വിനായക് ശശികുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ദിനിൽ എ. ബാബു, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Actor Vinayakan`s character poster from Tom Emmatty`s directorial `Perunnal` is out