'ഗോട്ട്' ആദ്യപകുതി കണ്ടതിൻ്റെ ത്രില്ലിൽ വിജയ്, വെങ്കട് പ്രഭുവിനോട് അഭിപ്രായം അറിയിച്ചു

ചിത്രത്തിൻ്റെ പോസ്റ്റർ, വിജയ് | photo: instagram/vijay
ചിത്രത്തിൻ്റെ പോസ്റ്റർ, വിജയ് | photo: instagram/vijay

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ഗോട്ടി'ൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോ​ഗമിക്കുകയാണ്. സെപ്തംബർ അഞ്ചിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 

'ഗോട്ടി'ൻ്റെ ആദ്യപകുതി തയാറായിട്ടുണ്ടെന്നും ചിത്രം വിജയ് കണ്ടുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യപകുതി ​'ഗംഭീരം' ആണെന്ന് വിജയ് സംവിധായകൻ വെങ്കട് പ്രഭുവിനോട് അഭിപ്രായപ്പെട്ടുവെന്നാണ് വിവരങ്ങൾ.   

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. എജിസ് എന്റർടൈൻമെന്റാണ്  ​'ഗോട്ട്' റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Content Highlights: Vijay watched goat movie first half