അന്നേ പറഞ്ഞില്ലേ; വിജയം പ്രവചിച്ച് പൂജ ഹെഗ്ഡെ, ‘പൂക്കി’യായി വിജയ്; ജനനായകൻ സെറ്റിൽനിന്ന് വീഡിയോ,വൈറൽ

#Movies Desk
പൂജ ഹെഗ്‌ഡെ പങ്കുവെച്ച വീഡിയോയില്‍നിന്ന്‌ | Photo: Instagram/ Pooja Hegde
പൂജ ഹെഗ്‌ഡെ പങ്കുവെച്ച വീഡിയോയില്‍നിന്ന്‌ | Photo: Instagram/ Pooja Hegde

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനനായകൻ സെറ്റിൽനിന്നുള്ള നടി പൂജ ഹെഗ്‌ഡെയുടേയും വിജയ്‌യുടേയും വീഡിയോ വൈറൽ. ഫലപ്രഖ്യാപനത്തിന് പിന്നാലെ പൂജ ഹെഗ്‌ഡെ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് പൂജ പ്രവചിക്കുന്നതാണ് വീഡിയോ.

പൂജ പങ്കുവെച്ച വീഡിയോയിൽ നടിക്കൊപ്പം വിജയ്‌യുമുണ്ട്. നടിയെ മാത്രമാണ് ആദ്യം വീഡിയോയിൽ കാണിക്കുന്നത്. ഒരു വൈറ്റ് ബോർഡിൽ ആര് വിജയിക്കും എന്ന് ഇംഗ്ലീഷിൽ എഴുതിയത് കാണാം. ബാക്കിയെല്ലാം പൂജ കൈകൊണ്ട് മറച്ചുപിടിച്ചു.

ആര് വിജയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി പൂജ, വിജയ്‌യെ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ മുഖം കൈകൾകൊണ്ട് മറച്ചുപിടിച്ച് വിജയ് ജെൻസി ഭാഷയിലെ 'പൂക്കി' മോഡിലേക്ക് പോവുന്നത് കാണാം. ഇതുകാണുമ്പോൾ പൂജയോട് അറിയാതെ പൊട്ടിച്ചിരിച്ചുപോവുന്നതും വീഡിയോയിലുണ്ട്.

'സംഭവിക്കുന്നതിന് മുമ്പേ ഞാനത് പ്രവചിച്ചുവെന്ന് തോന്നുന്നു. ഇതാ, സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്നു വിജയ് സർ', വീഡിയോ പങ്കുവെച്ചുകൊണ്ട് പൂജ കുറിച്ചു.

നേരത്തെ, വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം' എന്ന ചിത്രത്തിലെ ഒരു രംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിൽ ടിഎൻ07സിഎം2026 എന്ന നമ്പറിലുള്ള കാർ വിജയ് ഓടിക്കുന്നതായാണ് രംഗത്തിലുണ്ട്. തന്റെ വിജയം വിജയ് നേരത്തേ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതിൽ രണ്ടുസീറ്റുകൾ വിജയ് തന്നെ വിജയിച്ചതാണ്. പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലൊന്നിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കേവലഭൂരിപക്ഷത്തിന് 118 സീറ്റ് വേണ്ട സംസ്ഥാനത്ത് ഭരണത്തിലെത്താൻ 11 എംഎൽഎമാരുടെ പിന്തുണകൂടി ടിവികെയ്ക്ക് ആവശ്യമാണ്.

Content Highlights: Pooja Hegde shares a viral video predicting Vijay's political success. TVK emerged as the single largest party in the 2026 Tamil Nadu elections with 108 seats. Fans link the victory to a specific car number plate scene in The Greatest of All Time. Vijay secured two assembly seats, necessitating a by-election for one