പതിനഞ്ചാമത്തെ സിനിമ, കഥാപാത്രങ്ങളിലാണ് സസ്‌പെന്‍സ്; പോസ്റ്റര്‍ പുറത്തുവിട്ട് വിജയ്ബാബു

ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിക്കുന്ന 15-ാമത്തെ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. 'വാലാട്ടി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. വിജയ് ബാബു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ നാല് നായ്ക്കളാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
വി എഫ് എക്സിലൂടെ നിർമ്മിച്ചെടുത്ത നായ്ക്കളല്ല, ശരിക്കമുള്ളവയാണെന്നും അവയ്ക്കൊപ്പം നിങ്ങൾക്കിഷ്ടമുള്ള അഭിനേതാക്കളും ചേരുന്നുവെന്നും പ്രാർഥനകൾ വേണമെന്നുമാണ് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ വിജയ് ബാബു പറഞ്ഞിരിക്കുന്നത്.
ദേവൻ എന്ന നവാഗതനാണ് സംവിധായകൻ. വിഷ്ണു പണിക്കർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വരുൺ സുനിൽ സംഗീതം നൽകുന്നു.
Content Highlights: vijay babu friday film house valatty new movie announcement first look poster dogs
Content Highlights: