ഭൂല്‍ ഭുലയ്യയിലെ പ്രകടനത്തിന് അവാര്‍ഡ് കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു-വിദ്യാബാലന്‍

പ്രിയദര്‍ശന്‍ 2007-ല്‍ ബോളിവുഡില്‍ സംവിധാനം നിര്‍വഹിച്ച ഭൂല്‍ ഭുലയ്യയിലെ പ്രകടനത്തിന് തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ അച്ഛന് വിഷമം തോന്നിയിരുന്നുവെന്ന് നടി വിദ്യാബാലന്‍. മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റിമേക്കാണ് ഭൂല്‍ ഭുലയ്യ.
നാഗവല്ലിയെന്ന കഥാപാത്രം ഹിന്ദി പതിപ്പില്‍ മഞ്ജുലികയായിരുന്നു.മഞ്ജുലികയായി താന്‍ നടത്തി പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും അതിന് അവാര്‍ഡ് നല്‍കണമായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞതായ് ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
എന്നാല്‍ തന്റെ ചിത്രം മലയാള സിനിമയുടെ റീമേക്കായിരുന്നുവെന്നും അതിന് നോമിനേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്നും അച്ഛനോട് പറഞ്ഞു. എന്നാല്‍ അന്ന് അദ്ദേഹത്തിന് വല്ലാത്ത സങ്കടമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം എന്റെ പെര്‍ഫോമന്‍സ് മാത്രമല്ല ഉണ്ടായിരുന്നതെന്നും എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ച വേറെയുണ്ടെന്നും അച്ഛനോട് പറഞ്ഞുവെന്നും അവര്‍ സൂചിപ്പിച്ചു. എന്നാലും എന്റെ അച്ഛനും കുടുംബത്തിനും അതിനായ വിഷമമുണ്ടായിരുന്നു- വിദ്യ പറയുന്നു.
2010-ല്‍ ആര്‍ ബല്‍ക്കിയുടെ പാ, 2011-ല്‍ അഭിഷേക് ചൗബേയുടെ ഇഷ്‌കിയ, 2012-ല്‍ ദി ഡേര്‍ട്ടി പിക്ചര്‍, 2013-ല്‍ കഹാനി എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യാബാലന്‍ സ്വന്തമാക്കിയിരുന്നു.
'ഞാന്‍ അനുഗ്രഹീതയാണെന്നാണ് തോന്നുന്നത്, ഞാനെന്നും എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം നോക്കിയല്ല അതൊന്നും ചെയ്തത്. എന്നിട്ട് എനിക്കും സങ്കല്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെന്നും എനിക്ക് സന്തോഷമുണ്ട്.പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ പ്രകടനത്തിന് എനിക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ്. ഞാനെപ്പോഴും മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്.-വിദ്യ പറഞ്ഞു. ഭൂല്‍ ഭുലയ്യയ്ക്ക് ശേഷം 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജുലികയായി വീണ്ടും വിദ്യ സ്‌ക്രീനിലെത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
Content Highlights: My father felt very bad’: Vidya Balan on not getting any nominations for Bhool Bhulaiyaa