ഒരുപാടുപേരുടെ പരിശ്രമമാണ് മഞ്ഞുമ്മൽ ബോയ്സ്, ചിത്രത്തിന്റെ വിജയം പാട്ടിനെ സ്വാധീനിച്ചു- വേടൻ

വേടൻ | ഫോട്ടോ: മാതൃഭൂമി
വേടൻ | ഫോട്ടോ: മാതൃഭൂമി

മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിനു പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ച് വേടൻ (ഹിരൺദാസ് മുരളി). ഇങ്ങനെയൊരു അവസരം നൽകിയതിന് മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറ പ്രവർത്തകരോട്, പ്രത്യേകിച്ച് സംവിധായകനായ ചിദംബരത്തിനോട് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

‘സിനിമയ്ക്ക് എന്താണ് വേണ്ടതെന്ന് സംവിധായകൻ പറഞ്ഞുതന്നിരുന്നു. എന്റെ കുഞ്ഞുകുഞ്ഞു വായനകൾക്ക് നന്ദി. വായനകളാണ് എഴുത്തിനെ ഒരുപാട് സഹായിക്കുന്നത്. ഒരുപാടുപേരുടെ പരിശ്രമമാണ് മഞ്ഞുമ്മൽ ബോയ്സ്. ഈ ചിത്രത്തിനും ഒരുപാട് പുരസ്കാരങ്ങൾ തേടിവന്നു.

ചിത്രം ജനകീയമായിരുന്നു. അതിന്റെ വിജയവും പാട്ടിനെ സ്വാധീനിച്ചു. ഒരുപാട് സന്തോഷം’, അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Veden, the lyricist behind Manjummel Boys` hit song, expresses gratitude after winning the State Film Award for Best Lyricist. He thanks the film`s team, especially director Chidambaram, crediting his reading and the film`s popularity for the song`s success.