'വരാലി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന'വരാലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അനൂപ് മേനോന്റെതിരക്കഥയില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ ഡ്രാമ ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ്നിര്‍മിക്കുന്നത്
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും വരാലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍രാമകൃഷ്ണന്‍, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിന്‍, കൊല്ലം തുളസി, സുധീര്‍, നിത പ്രോമി, മന്‍രാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.'വരാലി'ന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു.
Content Highlights: Varal Movie, Kannan Thamarakkulam
Content Highlights: