എന്റെ സൂപ്പര്‍സ്റ്റാര്‍; വാണിക്കൊപ്പമുള്ള ചിത്രം പങ്കുവയ്ച്ച് ബാബുരാജ്

2002 ലാണ് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം വാണി സിനിമയില്‍ സജീവമല്ല.

വാണി വിശ്വനാഥ്, ബാബുരാജ്

വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രം പങ്കുവയ്ച്ച് ബാബുരാജ്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് പകർത്തിയ ചിത്രമാണിത്. ബാബുരാജ് തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്.

2002 ലാണ് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം വാണി സിനിമയിൽ സജീവമല്ല. ബൽറാം വേഴ്സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2014 ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീക്കിങ് 2 ൽ അതിഥിതാരമായി എത്തിയിരുന്നു.

താരദമ്പതികൾക്ക് നാല് മക്കളാണുള്ളത്. അഭയ്, അക്ഷയ്, ആർച്ച, അദ്രി എന്നിങ്ങനെയാണ് പേരുകൾ.

Content Highlights: Vani Viswanath Babu Raj new photo Viral in social media


Related Stories

 

×