മനോജ് കെ.ജയന്റെയും ഉർവശിയുടേയും മകൾ തേജാലക്ഷ്മി ഇനി നായിക, നായകൻ ശ്രീനാഥ് ഭാസി, 'പ്രിയതമൻ' ഷൂട്ടിങ് ആരംഭിച്ചു

#മൂവി ഡെസ്ക്
മനോജ് കെ. ജയനൊപ്പം തേജാ ലക്ഷ്മി, ശ്രീനാഥ് ഭാസിക്കൊപ്പം | ഫോട്ടോ: അറേഞ്ച്ഡ്
മനോജ് കെ. ജയനൊപ്പം തേജാ ലക്ഷ്മി, ശ്രീനാഥ് ഭാസിക്കൊപ്പം | ഫോട്ടോ: അറേഞ്ച്ഡ്

പ്രശസ്ത താരങ്ങളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രം ‘പ്രിയതമൻ' ഷൂട്ടിംഗ് ആരംഭിച്ചു. ശ്രീനാഥ് ഭാസിയാണ് നായകനായി എത്തുന്നത്. സംവിധാനം റെജി പ്രഭാകരൻ. കൊല്ലം ദളവാപുരം പള്ളിയിൽ വച്ചായിരുന്നു ആദ്യ രംഗങ്ങൾ പകർത്തിയത്. ഷൂട്ടിങ്ങിനായി മനോജ് കെ. ജയനും കുഞ്ഞാറ്റക്കൊപ്പം എത്തിയിരുന്നു.

ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമ്മാണ കമ്പനി കൂടി ഈ ചിത്രത്തിലൂടെ എത്തുന്നു. ടി.എ റസാഖ് തിരക്കഥയെഴുതി

സിദ്ദിഖ്, വിനീത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയതമൻ'. ഈ ചിത്രത്തിലൂടെ ഒരു പുതിയ നായികയെ കൂടി കിട്ടുകയാണ് മലയാള സിനിമയ്ക്ക്.

കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളി അങ്കണത്തിലാണ് മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. അഭിനേതാക്കൾ, അണിയറപ്രവർത്തകർ ബന്ധുമിത്രാദികൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചവറ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബാസ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഉർവ്വശിയുടെ നാടുകൂടിയാണ് ഈ പ്രദേശം.

Also Read: 'ദക്ഷിണേന്ത്യ കണ്ട മികച്ച നടിയാണ് അവളുടെ അമ്മ'; തേങ്ങിക്കരഞ്ഞ് മനോജ്, ആശ്വസിപ്പിച്ച് കുഞ്ഞാറ്റ

അച്ഛൻ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി ഷൂട്ടിംഗിന് എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ് സുധീർ കരമന, സുനിൽ സുഖദ, സുബിൻ ടാർസാൻ, ഖൈഫ്, വീണാ നായർ, വിദ്യാ വിശ്വനാഥ് എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു രസികൻ കുടുംബചിത്രമായാണ് 'പ്രിയതമൻ' ഒരുക്കുന്നത്.

ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രിയയായി തേജാലക്ഷ്മിയും വിശ്വാസ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും എത്തുന്നു

ശാന്തി കൃഷ്‌ണ, ഇർഷാദ് അലി, മീരാ നായർ, പി.പി കുഞ്ഞിക്കൃഷ്ണൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, ഖൈഫ്, സുബിൻ ടാർസൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.

Read Also: ഉർവശിയും തേജാലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന 'പാബ്ലോ പാർട്ടി', പൂജ ചോറ്റാനിക്കരയിൽ നടന്നു

ക്യാമറ -പ്രദീപ് നായർ. കഥ : സാനു ഭാസ്കർ. സ്ക്രിപ്റ്റ്, ഡയലോഗ്സ് : കൃഷ്ണ പൂജപ്പുര. സംഗീതം -രമേഷ് നാരായണൻ, ബിജിബാൽ. ലിറിക്‌സ്: റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. ബാക്ക്ഗ്രൗണ്ട് സ്കോർ : റോണി റാഫേൽ. എഡിറ്റർ സിയാൻ ശ്രീകാന്ത്. കോ -ഡയറക്ടർ ഹാരിസൺ. ആർട്ട്‌ : അർക്കൻ എസ്. കർമ്മ. പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞ്ഞാറമൂട്‌. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് ഇളമ്പൽ. കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ. മേക്കപ്പ് : പട്ടണം ഷാ.കാസ്റ്റിംഗ് ഡയറക്ടർ : ആരോമൽ ആർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്. സഹസംവിധാനം - അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് - രാജേഷ് തങ്കപ്പൻ. പിആർഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻ : മാ മി ജോ. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. വീഡിയോ മേക്കിങ് അജേഷ് ആവണി. കരുനാഗപ്പള്ളി, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Content Highlights: Tejalakshmi (Kunjatta), daughter of veteran actors Urvashi and Manoj K. Jayan, has officially commenced her acting debut as the female lead alongside Sreenath Bhasi in the family drama Priyathaman, directed by Reji Prabhakaran.