കണ്ടോളൂ,ചിരിച്ചോളൂ, പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' തീയേറ്ററുകളിലേക്ക്

'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' പോസ്റ്റർ
'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' പോസ്റ്റർ

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന "ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍" ജനുവരി 28ന് തീയറ്ററുകളിലേക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജുവിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍.

പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍,  ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌ നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്

Content Highlights : Upacharapoorvam Gunda Jayan release, Saiju Kurup, Dulquer Salmaan 

Content Highlights: