'ഏയ് ബനാനെ അംഗീകരിക്കാത്തവർക്ക് ഭാസ്കരൻമാഷിൻ്റെ തള്ള് തള്ള് തല്ലിപ്പൊളിവണ്ടി ആസ്വദിക്കാൻ കഴിഞ്ഞോ'

വാഴയിലെ ഏയ് ബനാനേ എന്ന ഗാനത്തെ ആക്ഷേപിച്ചുകൊണ്ട് ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.
'വാഴ'യിലെ 'ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ' എന്ന ഗാനമെഴുതാൻ ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാമെന്നും വായിൽക്കൊള്ളാത്ത എന്തൊക്കെയൊ വിളിച്ചു പറയുകയാണെന്നുമായിരുന്നു ടിപിയുടെ വിമർശനം. ചിത്രത്തിലെ തന്നെ 'പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ' എന്ന ഗാനത്തെയും ടിപി രൂക്ഷമായി വിമർശിച്ചു. വികലമായ വരികളാണെന്ന് പറഞ്ഞ ടിപി ഈ ഗാനമെഴുതുന്നവർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണമെന്നും പറഞ്ഞു . ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ 'കൃഷ്ണ കൃഷ്ണ' എന്നു തുടങ്ങുന്ന ഗാനത്തിനെയും ടിപി വിമർശിച്ചിട്ടുണ്ട്. 'പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ' എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്ന് ടിപി ചോദിച്ചു. വീഡിയോയിൽ ഗാനരചയിതാവിനെ റാസ്കൽ എന്നും പരാമർശിക്കുന്നുണ്ട്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ആർഷ രാഹുൽ എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. സിനിമയിലെ സാഹചര്യത്തിനനുസരിച്ചല്ലേ വരികൾ എഴുതേണ്ടതെന്നും ഭാസ്കരൻ മാഷും അങ്ങനെ തന്നെയല്ലേ എഴുതിയിട്ടുള്ളത് എന്നു ആർഷ കുറിച്ചു. 'ഏയ് ബാനനെ ഒരു പൂ തരാമോ 'എന്ന വരികള്‍ അംഗീകരിക്കാന്‍ പറ്റാത്ത നിങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷിന്റെ തന്നെ 'തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ എന്ന പാട്ട് ആസ്വദിക്കാൻ കഴിഞ്ഞോയെന്നും ആർഷ കുറിക്കുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
സിനിമയിലെ സാഹചര്യത്തിന് അനുസരിച്ചല്ലേ വരികള്‍ എഴുതേണ്ടത്??? ഭാസ്‌കരന്‍ മാഷും അങ്ങനെ തന്നെയാ എഴുതിയിട്ടുള്ളത്... ഓരോ കാലഘട്ടത്തിനു അനുസരിച്ചു പാട്ടുകള്‍ക്കും സംഗീതത്തിനും അവതരണ രീതിക്കും മാറ്റം ഉണ്ടായേക്കാം... അത് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് എന്താണിത്ര ബുദ്ധിമുട്ട്....?
'ഏയ് ബാനനെ ഒരു പൂ തരാമോ 'എന്ന വരികള്‍ അംഗീകരിക്കാന്‍ പറ്റാത്ത നിങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷിന്റെ തന്നെ
'തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ'
'കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട് '
ഈ പാട്ട് ആസ്വദിക്കാന്‍ പറ്റിയോ???
ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ ആളാണ് വിനായക് ശശികുമാര്‍.. ഗാനങ്ങളെ വിമര്‍ശിക്കാം പക്ഷെ അത് അദേഹത്തിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ പാട്ടുകള്‍ എടുത്തിട്ട് ആകരുത്...വരികള്‍ എപ്പോഴും സിനിമയിലെ സാഹചര്യങ്ങള്‍ അനുസരിച്ചാണ് വേണ്ടത്... അങ്ങനെ നോക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ അവസ്ഥ പറയാന്‍ ഹേയ് ബനാനേ എന്ന പാട്ട് മികച്ചത് തന്നെയാണ്..
ഇപ്പോള്‍ അര്‍ത്ഥമുള്ള പാട്ടുകള്‍ ഇല്ലായെന്നും.. ഇന്നത്തെ പാട്ടുകള്‍ ഏത് നഴ്‌സറി കുട്ടികള്‍ക്കും എഴുതമെന്നാണ് നിങ്ങളുടെ പരാതി എങ്കില്‍.. ഞാന്‍ മുകളില്‍ പറഞ്ഞ പാട്ടുകളും അങ്ങനെ തന്നെ അല്ലെ??അന്ന് അതിനെ വിമര്‍ശിക്കാതെ ആസ്വദിച്ചിട്ടു.. ഇന്നത്തെ തലമുറ ആസ്വദികുന്ന പാട്ടുകളെയും അതിന്റെ വരികള്‍ എഴുതിയവരെയും വിമര്‍ശിക്കുന്നതില്‍ എന്ത് അര്‍ത്ഥം???
Content Highlights: tp sasthamangalam criticizes hey banane song a social media post defends the lyrics