ഹോളിവുഡ് താരം ടോം സ്കെറിറ്റ് അന്തരിച്ചു; വിടവാങ്ങിയത് ടോപ്പ് ഗൺ, ഏലിയൻ ചിത്രങ്ങളിലെ പ്രിയതാരം

#സ്വന്തം ലേഖകൻ
ടോം സ്കെറിറ്റ് | Photo: AFP, X/ Matthijs
ടോം സ്കെറിറ്റ് | Photo: AFP, X/ Matthijs

ന്യൂയോർക്ക്: ടോപ്പ് ഗൺ, ഏലിയൻ തുടങ്ങിയ വിഖ്യാതചിത്രങ്ങളിലൂടെയും പിക്കറ്റ് ഫെൻസസ് എന്ന ടി.വി. പരമ്പരയിലൂടെയും ലോകമെമ്പാടുമുള്ളവരുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത അമേരിക്കൻ നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം.

കഥപറച്ചിലിനെയും കലയെയും അഗാധമായി സ്നേഹിച്ച അദ്ദേഹം, മറ്റുള്ളവരെ സഹായിക്കുന്നതിലും മുൻ സൈനികരുടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ടോപ്പ് ഗൺ സിനിമയിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏലിയൻ ചിത്രത്തിലെ ദുരന്തം നേരിടുന്ന കപ്പൽ ക്യാപ്റ്റൻ, പിക്കറ്റ് ഫെൻസസ് പരമ്പരയിലെ കർക്കശക്കാരനെങ്കിലും നീതിമാനായ ഷെരീഫ് എന്നിവ ടോം സ്കെറിറ്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ്.

‘പിക്കറ്റ് ഫെൻസസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് 1993-ൽ അദ്ദേഹത്തിന് ‘എമ്മി അവാർഡ്’ (മികച്ച നടൻ) ലഭിച്ചു. ടേണിങ് പോയിന്റ്, സ്റ്റീൽ മഗ്നോളിയാസ്, കോൺടാക്ട് എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യംചെയ്തു. സിനിമകൾക്ക് പുറമേ നാടകവേദികളിലും ടോം സ്കെറിറ്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Content Highlights: Veteran Hollywood actor Tom Skerritt passed away at the age of 93 due to age-related illnesses. Famous for iconic roles in classic films such as 'Top Gun' and 'Alien'. Won an Emmy Award in 1993 for Best Actor in a Drama Series for his performance in 'Picket Fences'. Notable film credits also include 'The Turning Point', 'Steel Magnolias', and 'Contact'. Actively involved in storytelling, arts, and welfare activities for military veterans throughout his life.