ചിരിമാലയുമായി 'തിരിമാലി' വരുന്നു ; പുതിയ പോസ്റ്റർ ഇറങ്ങി

തിരിമാലിയുടെ പുതിയ പോസ്റ്റർ
തിരിമാലിയുടെ പുതിയ പോസ്റ്റർ

യോദ്ധയ്ക്ക് ശേഷം കേരളവും നേപ്പാളും പശ്ചാത്തലമായി വരുന്ന ചിത്രം തിരിമാലിയുടെ പുതിയ പോസ്റ്റർ ഇറങ്ങി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

അന്ന രേഷ്മ രാജൻ ആണ് നായിക. ലവ് ലവ് ലവ്, ചാക്ക പഞ്ച 2, ബുൾബുൾ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ സ്വസ്തിമാ കട്‌ക ഒരു ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുവനടൻ ഉമേഷ് തമാങ് ആണ് മറ്റൊരു താരം. നേപ്പാളി സിനിമകളിൽ സ്വഭാവ വേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മാവോത്‌സെ ഗുരുങ്ങും തിരിമാലിയിൽ ഉണ്ട്. 

ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ. സേവ്യർ അലക്സാണ് തിരക്കഥയൊരുക്കുന്നത്. നാലു പാട്ടുകളുമായാണ് തിരിമാലി വരുന്നത്. ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകൾക്ക് ഈണം പകരുന്നത്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ. ടൈറ്റിൽ ഗാനം ആലപിക്കുന്നത് ബിബിനും ധർമ്മജനും ജോണി ആന്റണിയും ചേർന്നാണ്.

ഹിമാലയൻ താഴ് വരയിലെ ലുക്ലയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. കാഠ്മണ്ഡു ആയിരുന്നു മറ്റൊരു ലൊക്കേഷൻ. രണ്ടാംഘട്ട ചിത്രീകരണം മണാലിയിലായിരുന്നു. സ്പിത്തി വാലിയിലും പരിസരങ്ങളിലും കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. 

ക്യാമറ ഫൈസൽ അലിയും എഡിറ്റിങ് വി.സാജനും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഷാദ് കാസർകോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല. 

Content Highlights: thirimali new movie poster, bibin george, johny antony, dharmajan bolgatty

Content Highlights: