'അവനെ അടിച്ച കൈകൊണ്ട് തന്നെ എനിക്കവനെ സല്യൂട്ടടിക്കണം'; തേരിന്റെ ആക്ഷൻ ട്രെയിലർ

തേര് സിനിമയുടെ ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
തേര് സിനിമയുടെ ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി.പി.സാം നിർമ്മിച്ച് എസ്.ജെ.സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം തേരിന്റെ ട്രൈലെർ പൃഥിരാജിന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻ ഷാജോൺ എന്നിവരാണ് മുഖ്യവേഷത്തിൽ. 

വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരും തേരിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. 

പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. തിരക്കഥ,സംഭാഷണം : ഡിനിൽ.പി.കെ, ഡി ഓ പി : ടി.ഡി.ശ്രീനിവാസൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, ദിനേശ് കാശി, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ.

Content Highlights: theru movie trailer released, amith chackalakkal, baburaj and kalabhavan shajohn