'ദി സീക്രട്ട് ഓഫ് വിമൺ' ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

മലയാള ചിത്രം 'ദി സീക്രട്ട് ഓഫ് വിമൺ' പതിമൂന്നാമത് ന്യൂഡൽഹി ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഫീഷ്യൽ എൻട്രി വിഭാഗത്തിലാണ് സിനിമ തിരഞ്ഞെടുത്തത്.
പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'ദി സീക്രട്ട് ഓഫ് വിമൺ'. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജി. പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് 'ദി സീക്രട്ട് ഓഫ് വിമൺ'.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ, മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ് -കണ്ണൻ മോഹൻ.
Content Highlights: the secret of women selected for dada saheb phalke film festival