ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രജേഷ് സെൻ; 'ദ സീക്രട്ട് ഓഫ് വിമൺ' ഫസ്റ്റ്ലുക്ക് പുറത്ത്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ക്യാപ്റ്റന്‍, കണ്ണൂരുകാരനായ മുഴുക്കുടിയന്റെ കഥ പറയുന്ന വെള്ളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സീക്രട്ട് ഓഫ് വിമണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവരാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. പ്രജേഷ് സെന്‍ മൂവി ക്ലബ്ബിന്റെ പ്രഥമ ചിത്രമാണിത്. നിരഞ്ജന അനൂപ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

പ്രദീപ് കുമാറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും പ്രജേഷ് സെന്‍ തന്നെ. ഛായാഗ്രഹണം- ലെബിസണ്‍ ഗോപി, പശ്ചാത്തല സംഗീതം- ബിജിപാല്‍. നിതീഷ് നടേരിയുടെ വരികള്‍ക്ക് അനില്‍ കൃഷ്ണ സംഗീതം നല്‍കിയിരിക്കുന്നു.

എഡിറ്റര്‍- ബിജിത് ബാല, പ്രോജക്ട് ഡിസൈനര്‍- ബാദുഷ, ആര്‍ട്ട്- അജയ് മാങ്ങാട്, കോസ്റ്റ്യൂം- അരവിന്ദര്‍ കെ.ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു പീരപ്പന്‍കോട്, മേയ്ക്കപ്പ്- ലിബിന്‍ മോഹന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ, സൗണ്ട് മിക്‌സിംഗ്- അജിത് എം. ജോര്‍ജ്, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- വിഷ്ണു രവികുമാര്‍, അസ്സോ. ഡയറക്ടര്‍- ഷിജു സുലൈഖ ബഷീര്‍, സ്‌ക്രിപ്റ്റ് അസ്സോസിയറ്റ്- എം. കുഞ്ഞാപ്പ, ഡിസൈന്‍- താമിര്‍ ഓക്കെ, സ്റ്റില്‍സ്- ലെബിസണ്‍ ഫോട്ടോഗ്രഫി.

Content Highlights: The secret of women movie first look prjesh sen Niranjana Anoop

Content Highlights: