'തട്ടാശ്ശേരി കൂട്ടം' നവംബര്‍ 11-ന് തിയേറ്ററുകളില്‍

ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിച്ച് അനൂപ് പദ്മനാഭന്‍ സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' നവംബര്‍ 11-ന് തിയേറ്ററുകളിലെത്തുന്നു.
പുതുമുഖങ്ങളില്‍ കുറച്ച് പടങ്ങള്‍ കൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം കരസ്ഥമാക്കിയ 'അര്‍ജുന്‍ അശോകന്‍' നായകനായി എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി. ദേവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം, ഛായാഗ്രാഹണം ജിതിന്‍ സ്റ്റാന്‍സിലാവോസ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ പ്രൊഡ്യൂസേഴ്‌സ് ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍., കഥ ജിയോ വി., ഗാനരചന ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്.
Content Highlights: thattasseri koottam release on november 11