മലയാള സിനിമയുടെ ചരിത്രത്തിലാദ്യം, ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ

തല്ലുമാലയിൽ ടോവിനോ| ഫോട്ടോ: www.facebook.com/ActorTovinoThomas/photos
തല്ലുമാലയിൽ ടോവിനോ| ഫോട്ടോ: www.facebook.com/ActorTovinoThomas/photos

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്തെ സാക്ഷിയാക്കി നടന്ന ഷോയിൽ ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും തിരക്കഥാകൃത്ത് മുഹസിൻ പെരാരിയും പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ്  ജി സി സിയിൽ ആരംഭിച്ചു.

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരാണ് തല്ലുമാലയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. 

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിർമാണം. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്‌. ‌വിഷ്ണു വിജയ് ആണ് സം​ഗീതസംവിധാനം. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. 

കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്‌സ്, മാർക്കറ്റിങ് - ഒബ്സ്ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ. ഓഗസ്റ്റ് 12 ന് ‌തല്ലുമാല  തിയറ്ററുകളിൽ എത്തും.

Content Highlights: thallumaala spectacle show in dubai festival city, tovino thomas, kalyani priyadarshan