ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവം, അശോകൻ പി.കെയുടെ 'ടാറ്റൂ: ദ ഗ്രാഫിക്ക'വരുന്നു

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സുപ്രധാന ചുവടുവെപ്പുമായി, 'ടാറ്റൂ: ദ ഗ്രാഫിക്ക' ഒരുങ്ങി. മലയാളിയായ അശോകൻ പി.കെ. സംവിധാനവും, നിർമാണവും നിർവഹിക്കുന്ന ഹിന്ദി ഫീച്ചർ സിനിമ ചിത്രീകരണം പൂർത്തിയായതായി 'ഹാപ്പി ട്യൂൺസ് മീഡിയ' അറിയിച്ചു. DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണൽ അനാമോർഫിക് ലെൻസുകളും ഫിൽട്ടറുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രാണിത്.

സാധാരണ ചലച്ചിത്ര നിർമാണങ്ങളിൽ വലിയ ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, സംവിധായകൻ അശോകൻ പി.കെയും ഛായാഗ്രാഹകൻ മധുകാവിലും തികച്ചും വ്യത്യസ്തമായ നൂതന മാർഗമാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെൻസറും പ്രത്യേക അനാമോർഫിക് ലെൻസുകളും സംയോജിപ്പിച്ചുകൊണ്ട്, വലിയ ബജറ്റുള്ള സ്റ്റുഡിയോ ക്യാമറകളിൽ മാത്രം കാണാറുള്ള അതിമനോഹരമായ വൈഡ്- സ്‌ക്രീൻ സിനിമാറ്റിക് ദൃശ്യഭംഗി സൃഷ്ടിക്കാൻ സാധിച്ചിച്ചുവെന്ന് സംവിധായകൻ അശോകൻ പി.കെ. പറഞ്ഞു.

കഥ, സംവിധാനം, നിർമാണം: അശോകൻ പി.കെ, ബാനർ: ഹാപ്പി ട്യൂൺസ് മീഡിയ, സഹനിർമാതാക്കൾ: സെവൻ രാജ്, സാർഥക് ശർമ, ക്രിയേറ്റീവ് ഡയറക്ടർ: കിഷോർ അർജുൻ, ഛായാഗ്രഹണം: മധു കാവിൽ, തിരക്കഥ- സംഭാഷണം: സുലഗ്‌ന ചാറ്റർജി. പി.ആർ.ഒ: പി.ആർ. സുമേരൻ.

ഹിന്ദി സിനിമയിലെ പുതിയ തലമുറയിലെ പ്രതിഭകൾ അണിനിരക്കുന്ന ചിത്രത്തിൽ വാണി വസിഷ്ഠ്, സഞ്ജയ് ഷോക്കിൻ, പ്രകാശ് ബൻജാരെ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. രാജീവ് ശങ്കർ, സെവൻ രാജ്, വികാസ് കാസ്ലിവാൾ, രാജീവ് വസിഷ്ഠ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വയനാട്, കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. 'ടാറ്റൂ: ദി ഗ്രാഫിക്ക'യിലെ ഐറ്റം സോങ് ഉടനെ എത്തും.

Content Highlights: Director-producer Ashokan P.K. completed shooting for the Hindi feature film 'Tattoo: The Graphica'. The film is touted as the first Indian movie shot exclusively using a DJI Osmo Pocket 3 camera with professional anamorphic lenses. Produced under the banner of Happy Tunes Media with cinematography by Madhu Kavil. Stars Vani Vashisht, Sanjay Shokeen, and Prakash Banjare in key roles. Filming took place across Wayanad, Kozhikode, Kochi, and Mumbai.