ആറുമുതൽ പുലർച്ചെ 2.30-വരെ ഷോകൾ; തമിഴ്നാട്ടിൽ തിയേറ്ററുകളിൽ പുലർകാല പ്രദർശനം തിരിച്ചുവരുന്നു

ചെന്നൈ: ആഘോഷവേളകളിലും പുതിയ സിനിമയുടെ റിലീസ് വേളയിലും ആറു പ്രദർശനം നടത്താൻ തമിഴ്നാട്ടിലെ സിനിമാ തിയേറ്ററുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. രാവിലെ ആറുമുതൽ വെളുപ്പിന് 2.30വരെ പ്രദർശനം തുടരാം. പുതിയ സിനിമകൾക്ക് റിലീസ് തീയതി മുതൽ ഏഴു ദിവസമാണ് അധിക പ്രദർശനത്തിനനുമതി. ദീപാവലി പോലുള്ള ആഘോഷവേളകളിലും പ്രാദേശിക ഉത്സവ ദിവസങ്ങളിലും ഏതുസിനിമയും ആറു പ്രദർശനം നടത്താം. മുഖ്യമന്ത്രി ജോസഫ് വിജയ് മുൻകൈയെടുത്താണ് തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ഈ ആവശ്യം അംഗീകരിച്ചത്.
Content Highlights: The Tamil Nadu government has granted permission for theaters to hold up to six shows per day. Screenings can run continuously from 6:00 AM to 2:30 AM. The permission for six daily shows applies for seven days starting from a movie's release date. Additional show permissions also cover major festivals like Diwali and local regional holidays. The decision comes following initiatives taken by Chief Minister Joseph Vijay upon requests from theater owners and distributors.