കുരിശുപള്ളി മാതാവിന് മുൻപിൽ തിരി കത്തിച്ച് സുരേഷ് ഗോപി

കുരിശുപള്ളിയ്ക്ക് മുൻപിൽ സുരേഷ് ​ഗോപി
കുരിശുപള്ളിയ്ക്ക് മുൻപിൽ സുരേഷ് ​ഗോപി

കുരിശുപള്ളി മാതാവിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ച്  സുരേഷ് ഗോപി. കുമളിയിൽ കാവൽ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായിൽ എത്തിയത്. കുരിശുപള്ളിയിൽ തിരി കത്തിച്ച് പ്രാർഥിച്ചതിന് ശേഷം കീഴ്ത‍ടിയൂർ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ​ഗോപി സന്ദർശിച്ചു. 

സുരേഷ് ഗോപിയുടെ ഇരുനൂറ്റിയൻപതാമത് ചിത്രമായ  ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. 

വലിയ വിവാദങ്ങളിലൂ‌ടെ കടന്നുപോയ ചിത്രമാണ് സുരേഷ് ​ഗോപിയുടെ ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കട‌ുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ്റക്കൊമ്പൻ എന്ന്  മാറ്റുകയായിരുന്നു. ‌മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ  മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്. 

Content Highlights: Suresh Gopi At Kurishupally church

Content Highlights: