പോലീസുകാരനെ ചുമരിനോട്‌ ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിച്ച് സുരേഷ് ഗോപി, ചിത്രം വൈറല്‍

-
-

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന പുതിയ ചിത്രം കണ്ടിറങ്ങിയവരൊക്കെ പറഞ്ഞു. ''സുരേഷ്ഗോപിയുടെ അഭിനയം കിടുക്കി.'' ഒരുകാലത്ത് ഇടിപ്പടങ്ങളുടെ കാവലാളായിരുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ വളരെയേറെയുണ്ട്.

ഒരു മാസ് വരവിനൊരുങ്ങിയിരിക്കുക തന്നെയാണ് സുരേഷ്ഗോപി. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് നടന്റെ ഗംഭീര തിരിച്ചുവരവ് ആരാധകര്‍ കാണാന്‍ പോകുന്നത്. കാവലിന്റെ ചിത്രീകരണം പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ്ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്. 

ഒരു ആശുപത്രിയില്‍ വച്ച് പോലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്-' ഇതാണ് അടിക്കുറിപ്പ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിലും സമാനമായൊരു രംഗമുണ്ടായിരുന്നു. പോലീസുകാരനെ ചവിട്ടിനില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരുന്നു. ചിത്രത്തിലെ രംഗത്തിനെതിരെ കേരള പോലീസ് രംഗത്തെത്തിയിരുന്നു.

Content Highlights : Suresh Gopi and policeman, kaaval movie location pic viral, Nithin Renji Panicker 

Content Highlights: