മസില് കാണിച്ച് കുതിരയെ തടവി ഭീമന്‍ രഘു, ആരാധനയോടെ സണ്ണി ലിയോണി; വീഡിയോ

ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. സണ്ണി ലിയോണിയ്‌ക്കൊപ്പം ഭീമന്‍ രഘുവാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറില്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്.
ജയനും ഷീലയുമാണ് ശരപഞ്ജരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും ടീസറില്‍ കാണാം. എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി'. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി HR OTT-യിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം -രവിചന്ദ്രന്‍, കലാസംവിധാനം -മധു രാഘവന്‍, ചിത്ര സംയോജനം -അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ :എല്‍ദോ സെല്‍വരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സംഗീത് ശ്രീകണ്ഠന്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ : ഉഖ സിബിന്‍, ആക്ഷന്‍ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ -ആതിര ദില്‍ജിത്.
Content Highlights: sunny leone, bheeman raghu, pan Indian sundari web series, teaser, HR productions OTT