പ്രേക്ഷക സ്വീകാര്യതയോടെ മൂന്നാം വാരത്തിൽ, സുലൈഖാ മൻസിൽ കൂടുതൽ തിയേറ്ററുകളിലേക്ക്

പെരുന്നാൾ ചിത്രമായി ഇറങ്ങിയ സുലൈഖാ മൻസിൽ തിയേറ്ററിൽ ആദ്യം പതിയേ ആയിരുന്നു സഞ്ചാരം. എന്നാൽ റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളിൽ ചിത്രം തിയേറ്ററുകളെ ആഘോഷമാക്കുന്ന കാഴ്‌ചയാണ് പിന്നീട് സംഭവിച്ചത്. മലബാർ ഏരിയകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം കൂടുതൽ തിയേറ്ററുകളിലേക്കെത്തുകയാണ് മൂന്നാം വാരത്തിൽ. കേരളത്തിൽ മാത്രം ഗ്രോസ് കളക്ഷൻ മൂന്നു കോടി കടന്നു കുതിക്കുകയാണ് ചിത്രം.
അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച് മലബാർ മുസ്ലിം കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമാണ് സുലൈഖ മൻസിൽ. ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്‌സിങ്: ഡാൻ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: sulaikha manzil movie to more theatres, lukman avaran movie