ഫാമിലി എന്റർടെയ്നർ ‘സുഖമാണോ സുഖമാണ്’ പ്രീ- റിലീസ് ടീസർ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ

അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ റിലീസായി. ചിത്രം വെള്ളിയാഴ്ച ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നർ ചിത്രത്തിന്റെ നിർമാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്.
'സുഖമാണോ സുഖമാണ്' ചിത്രത്തിൽ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ലൂസിഫർ മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.
ഡിഒപി: ടോബിൻ തോമസ്, എഡിറ്റർ: അപ്പു ഭട്ടതിരി, മ്യൂസിക്: നിപിൻ ബെസന്ത്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ്: രാകേന്ദ് പൈ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, സൗണ്ട് ഡിസൈൻ: കിഷൻ സപ്ത, സൗണ്ട് മിക്സിങ്: ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ: ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ എം, വസ്ത്രാലങ്കാരം: ഷിനു ഉഷസ്, മേക്കപ്പ്: സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ്: ലിജു പ്രഭാകർ, കാസ്റ്റിങ്: കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: മാക്ഗുഫിൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Sukhamano Sukhamann teaser out