സ്റ്റെഫി സേവ്യർ ഒരുക്കിയ 'മധുര മനോഹര മോഹം'; രണ്ടാം വാരം കൂടുതൽ തിയേറ്ററുകളിലേക്ക്

​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB

കഴിഞ്ഞ വാരം തിയേറ്ററുകളിലെത്തിയ 'മധുര മനോഹര മോഹ'ത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 90 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മിനിമം ഷോകളുമായി തുടങ്ങിയ പല തിയേറ്ററുകളും അടുത്ത ദിവസങ്ങളിൽ ഷോകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. 

അഭിപ്രായമറിഞ്ഞ് കൂടുതൽ കുടുംബ പ്രേക്ഷകർ എത്താൻ തുടങ്ങിയതോടെ ഈ ആഴ്ച ചിത്രം 145 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഷറഫുദ്ദീൻ, രജിഷ വിജയൻ, സൈജു കുറുപ്പ്, ആർഷ ബൈജു, ബിന്ദു പണിക്കർ എന്നിവരുടെ പ്രകടനം രസിപ്പിക്കുന്നുവെന്നാണ് അഭിപ്രായങ്ങൾ.

ഒരു ഫാമിലി കോമഡി എന്റർടെയിനറാണ് 'മധുര മനോഹര മോഹം'. പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് B3M ക്രിയേഷൻസ് ആണ്

Content Highlights: stephy zaviour movie madhura manohara moham running successfully