മുത്തപ്പന്‍ വെള്ളാട്ടം നടത്തിക്കൊണ്ട് 'ശ്രീ മുത്തപ്പന്‍' സിനിമയുടെ ഓഡിയോ ലോഞ്ച്

ആചാര വിധിപ്രകാരമുള്ള ശ്രീ മുത്തപ്പന്‍ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന 'ശ്രീ മുത്തപ്പന്‍' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് കാച്ചി വെണ്ണല ഉദ്യാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഓഡിയോ ലോഞ്ച്.
പ്രതിഥി ഹൗസ് ക്രീയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിക്കുന്ന ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശ്രീ മുത്തപ്പന്‍' . സിനിമയില്‍ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടന്‍ ടീസര്‍ റിലീസിംഗ് നിര്‍വ്വഹിക്കും. സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണന്‍ ഓഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിക്കും.
നടന്‍ ജോയ് മാത്യു, നടി അല എസ് നയന, ശ്രീമുത്തപ്പന്‍ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
Content Highlights: sree muthappan movie audio launch, manikuttan