പരിഭ്രാന്തി പടർത്തി സൽമാൻ ഖാന്റെ വീടിനുസമീപം പാമ്പ്; പിടികൂടി, കാട്ടിൽ തുറന്നുവിടും

മുംബൈ: ബാന്ദ്ര പ്രദേശത്തെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുസമീപം പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ഖാൻ താമസിക്കുന്ന ഗാലക്സി അപ്പാർട്ട്‌മെന്റിന് സമീപം പാമ്പിനെ കണ്ടതിനെത്തുടർന്ന് അവിടത്തെ സുരക്ഷാ ഗാർഡുകളും നാട്ടുകാരും പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു.
പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ പാമ്പിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുമെന്നും റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയറിലെ പവൻ ശർമ പറഞ്ഞു.
Content Highlights: Snake discovered near Galaxy Apartment, Bandra. Security and local authorities responded immediately. Professional snake catcher rescued the reptile. Animal to be released into the wild after medical check-up