ആടിയും പാടിയും സില്‍ക്ക് സ്മിത; വൈറലായി വീഡിയോ

Silk Smitha
Silk Smitha

തന്നേക്കാള്‍ വലിയ മുന്‍ഗാമികള്‍ ഉണ്ടായിരുന്നില്ല സില്‍ക് സ്മിതയ്ക്ക്. പിന്‍ഗാമികളും. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ഇത്രമേല്‍ മാദകത്വം വാരിവിതറിയവര്‍, ആ ലഹരി അവശേഷിപ്പിച്ചവര്‍ ഏറെയില്ല മലയാളത്തില്‍. 

1980-90 കാലങ്ങളില്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സ്മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 36ാം വയസ്സില്‍ സ്മിത തന്റെ ജീവിതത്തിന് പൂര്‍ണവിരാമമിട്ടു. വിടവാങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ആരാധകര്‍ ഏറെയാണ് സ്മിതയ്ക്ക്.

ഇപ്പോഴിതാ സില്‍ക്ക് സ്മിതയുടെ ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഒരു ഗാനമേളയില്‍ നിന്നുള്ള രംഗമാണ്. സ്റ്റേജില്‍ ആടുകയും പാടുകയും ചെയ്യുന്ന സ്മിതയെ കാണാം. ഗായകന്‍ മലേഷ്യ വാസുദേവനാണ് സ്മിതയ്‌ക്കൊപ്പം വേദി പങ്കിടുന്നത്.

Content Highlights: Silk Smitha Old Viral Video dancing and singing, Malaysia Vasudevan  

Content Highlights: