'വര്‍ത്തമാന'വുമായി സിദ്ധാര്‍ഥ് ശിവയും പാര്‍വതിയും: ഫസ്റ്റ് ലുക്ക്

-
-

സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. . അഴകപ്പനാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെയും, വിശാല്‍ ജോണ്‍സന്റെയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ്  സംഗീതമൊരുക്കുന്നത്.

ബിജിബാലാണ്‌ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. '


Content Highlights : Sidharth Shiva New film Varthamanam Starring Parvathy

Content Highlights: