മാസ് ലുക്കിൽ ഗുരു; 'ബാച്ച്ലർ പാർട്ടി Deux'- ലെ ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ പുറത്ത്

#മൂവീസ് ഡെസ്‌ക്
'ബാച്ച്ലര്‍ പാര്‍ട്ടി Deux' ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ
'ബാച്ച്ലര്‍ പാര്‍ട്ടി Deux' ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലർ പാർട്ടി Deux'- ലെ ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ പുറത്ത്. ഷൈൻ അവതരിപ്പിക്കുന്ന ഗുരു എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ ഷൈൻ ടോമിനെ കാണാനാവുന്നത്. അടുത്തിടെ നടൻ ടൊവിനോ തോമസിന്റെയും നസ്ലിന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ 19 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്- ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ഡുഎക്‌സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും 'അവരുടെ' അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർഥമാക്കുന്നത്. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്.

നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Content Highlights: Director Amal Neerad has unveiled Shine Tom Chacko's character poster as 'Guru' from 'Bachelor Party Deux'. The film is scheduled for a worldwide theatrical release on November 19. 'Bachelor Party Deux' serves as the second installment to the 2012 cult action movie 'Bachelor Party'. The project features a massive ensemble cast including Tovino Thomas, Naslen, Soubin Shahir, Kunchacko Boban, and Sreenath Bhasi. Jointly produced by Amal Neerad Productions, Anwar Rasheed Entertainments, and Fahadh Faasil and Friends, featuring music by Christo Xavier.