ഭയപ്പെടുത്തുന്ന അതിഥിയായി മാധവൻ,പേടിയോടെ അജയും ജ്യോതികയും; നിഗൂഢതകൾ ഒളിപ്പിച്ച് 'ശെെത്താൻ' ട്രെയിലർ

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

അജയ് ദേവ്‍ഗണ്‍, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശെയ്ത്താ'ന്റെ ട്രെയിലർ പുറത്തിറങ്ങി. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്നൊരു ഹൊറർ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

നി​ഗൂഢതകൾ നിറഞ്ഞ കാഴ്ചകളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ആക്ഷൻ രം​ഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും ചിത്രമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. 

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് 'ശെയ്‍ത്താ'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും. 

Content Highlights: ajay devgn madhavan jyotika movie shaitaan trailer released