'പഥേര്‍ പാഞ്ചലി' ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി ഫിപ്രസി തിരഞ്ഞെടുത്തു

Pather Panchali
Pather Panchali

മുംബൈ: ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തു.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) ഇന്ത്യാ വിഭാഗം 30 അംഗങ്ങളില്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തത്.

നല്ല പത്ത് ഇന്ത്യന്‍ചിത്രങ്ങളില്‍ മലയാളത്തില്‍നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായവും ഉള്‍പ്പെടുന്നുണ്ട്.

ഋത്വിക് ഘട്ടകിന്റെ മേഘെ ദാക്ക താര, മൃണാള്‍സെന്നിന്റെ ഭുവന്‍ ഷോം, ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, സത്യുവിന്റെ ഗരംഹവ, സത്യജിത് റായിയുടെ ചാരുലത, ശ്യാംബെനഗലിന്റെ അങ്കൂര്‍, ഗുരുദത്തിന്റെ പ്യാസ, രമേശ് സിപ്പിയുടെ ഷോലെ എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

Content Highlights: Satyajit Ray’s Pather Panchali declared the best Indian film of all time by FIPRESCI, elippathayam